Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shivraj Patil

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.

1980ൽ ആദ്യമായി പാർലമെന്‍റിൽ എത്തിയ ശിവരാജ് പാട്ടീൽ ആദ്യം ഇന്ദിരാ​ഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്​ഗാന്ധിയുടെ മന്ത്രിസഭയിലും അം​ഗമായിരുന്നു. മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചിരുന്നു.

തുടര്‍ച്ചയായി ഏഴു തവണ ലാത്തൂരിൽ നിന്ന് ലോക്സഭയിലെത്തിയ ശിവരാജ് പാട്ടീൽ വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.

പഞ്ചാബ് ഗവര്‍ണര്‍, ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍ വിശ്രമത്തിലായിരുന്നു ശിവരാജ് പാട്ടീൽ.

Latest News

Corehub Up